Join News @ Iritty Whats App Group

സഹകരണബാങ്ക് അഴിമതി: ബിജെപി സെക്രട്ടറിയേറ്റ് ധർണ നാളെ


സംസ്ഥാന സഹകരണ സ്ഥാപനങ്ങളെ സിപിഐഎം അഴിമതി കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെ ബിജെപി നാളെ സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധ ധർണ നടത്തും. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്യും.

സുതാര്യത ഉറപ്പാക്കാതെ കേരളത്തിൽ അങ്ങോളമിങ്ങോളം നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. സഹകരണ മേഖലയെ രാഷ്ട്രീയ മുക്തമാക്കിയാൽ മാത്രമേ ഇത്തരം അഴിമതി പരമ്പര അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ.

സഹകരണ മേഖലയിലെ അഴിമതി അവസാനിപ്പിക്കാൻ സംസ്ഥാനത്തെ മുഴുവൻ നിക്ഷേപകരെയും അണിനിരത്തി ബിജെപി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group