Join News @ Iritty Whats App Group

സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി, ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ജീവനക്കാരിയുടെ മാല കവരാൻ ശ്രമം


തൃശ്ശൂർ: അരിമ്പൂറിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് മാല കവരാൻ ശ്രമം. അരിമ്പൂർ നാലാംകല്ലിലെ സാന്ദ്രം സൂപ്പർമാർക്കറ്റിൽ ഉച്ചയ്ക്ക് 3.45 ഓടെയാണ് സംഭവം നടന്നത്. പരിക്കേറ്റ അരിമ്പൂർ സ്വദേശിനി ഷേർളി വർഗീസിനെ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ എത്തിയ ആൾ സാധനം വാങ്ങാൻ എന്ന വ്യാജേനയാണ്  അക്രമം നടത്തിയത്. സംഭവ സമയത്ത് ഷേർളി മാത്രമാണ് സൂപ്പർ മാർക്കറ്റിൽ ഉണ്ടായിരുന്നത്. ഷേർളിയുടെ തലയോട്ടിക്ക് പോട്ടലുണ്ട്. സ്ഥലത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. ഫോറൻസിക് ടീമും വിരലടയാളം ശേഖരിച്ച്. പ്രതിക്കായി സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. 

Post a Comment

Previous Post Next Post
Join Our Whats App Group