Join News @ Iritty Whats App Group

യുകെയില്‍ നിന്നെത്തിയ ഏഴുവയസുകാരിക്ക് മങ്കിപോക്‌സ് ലക്ഷണം; പരിയാരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍


കണ്ണൂര്‍: മങ്കിപോക്‌സ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഏഴുവയസുകാരിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. യുകെയില്‍ നിന്ന് എത്തിയ കുട്ടിയിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. കുട്ടി ആശുപത്രിയിലെ പ്രത്യേക ഐസേലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ്. സ്രവം എടുത്ത് പരിശേധനയ്ക്കയച്ചു. കുട്ടിയുമായി അടുത്തിടപഴകിയ മാതാപിതാക്കൾക്ക് ലക്ഷണങ്ങളില്ല. ഇവർ വീട്ടിൽ നിരീക്ഷണത്തിലാണ്.

നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹം ആലുവയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്കായി ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് അയച്ചത്. ജിദ്ദയില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയിലാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്. സംസ്ഥാനത്ത് ഇതുവരേയും അഞ്ച് മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group