Join News @ Iritty Whats App Group

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക കൈമാറിയതായി മന്ത്രി എം വി ഗോവിന്ദന്‍;ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്വാറി തുറക്കരുതെന്നും മന്ത്രി



കണ്ണൂര്‍: കണ്ണൂര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക കൈമാറിയതായി മന്ത്രി എം വി ഗോവിന്ദന്‍.
ദുരന്തത്തില്‍ മരിച്ച ആദിവാസി യുവാവ് രാജേഷിന്റെ ഭാര്യ കല്ല്യാണിക്ക് നഷ്ടപരിഹാര തുകയായ നാല് ലക്ഷം രൂപ കൈമാറിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായി കണക്കെടുക്കാന്‍ പറ്റാത്ത രീതിയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. 30 കേന്ദ്രത്തില്‍ ചെറിയ രീതിയിലുള്ള ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ക്വാറിയുടെ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തി വെയ്ക്കാന്‍ തിരുമാനിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്വാറി തുറക്കരുത് എന്ന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട് പോയവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വിതരണം ചെയ്തു കഴിഞ്ഞു. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാഷ്ടീയമോ മറ്റൊന്നുമോ നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ചെറിയ രീതിയിലുള്ള മഴ പെയ്യുമ്ബോള്‍ തന്നെ വലിയ രീതിയിലുള്ള ഉരുള്‍ പൊട്ടലുകള്‍ ഉണ്ടാകുകയാണ്. കാലാവസ്ഥ പ്രവചനങ്ങള്‍ വരെ തെറ്റായി പോകുന്നെന്നും അലെര്‍ട്ടുകള്‍ മാറി മറിയുകയാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group