Join News @ Iritty Whats App Group

തിരുവനന്തപുരത്ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പീഡന ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പീഡന ശ്രമം. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളായ മൂന്നു പേര്‍ പിടിയിലായി. ഹോസ്റ്റലില്‍ കയറി ബലംപ്രയോഗിച്ച് മദ്യം നല്‍കിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കഠിനംകുളം പോലീസാണ് പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തിരിക്കുന്നത്.

വലിയതുറ സ്വദേശികളാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ പരിസരത്ത് ബൈക്കുകള്‍ കണ്ട് സംശയം തോന്നിയ പോലീസ് പരിശോധിക്കുന്നതിനിടെ സംഘം മതില്‍ ചാടി പോലീസിന്റെ മുന്നില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തുവരുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതാണ് പെണ്‍കുട്ടികളെ എന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടികളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.

Post a Comment

Previous Post Next Post
Join Our Whats App Group