Join News @ Iritty Whats App Group

കാസർഗോഡ് അയ്യപ്പക്ഷേത്രത്തിൽ നിന്ന് മോഷണം പോയ വിഗ്രഹം കണ്ടെത്തി; കിട്ടിയത് കുറ്റിക്കാട്ടിൽ നിന്ന്

കാസർഗോഡ്: ഹൊസങ്കടിയിൽ മോഷണം പോയ അയ്യപ്പ വിഗ്രഹം കണ്ടെത്തി. ക്ഷേത്രത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് വിഗ്രഹം കിട്ടിയത്. ഭണ്ഡാരവും സമീപത്തു നിന്നും കിട്ടി. ഇന്ന് രാവിലെയാണ് മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച നടന്ന വിവരം പുറത്തറിയുന്നത്.
5 കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹവിഗ്രഹമാണ് കാണാതായത്. രാത്രി 12 നും പുലർച്ചെ അഞ്ചരയ്ക്കുമിടയിലാണ് മോഷണം നടന്നത്. രണ്ട് ഭണ്ഡാരത്തങ്ങളും കുത്തി തുറന്ന നിലയിലായിരുന്നു.

പുലർച്ചെ പൂജാരി അമ്പലത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം ശ്രീകോവിൽ വാതിർ കൂടി കുത്തി തുറന്നാണ് മോഷണം നടന്നത്. ജന്മാഷ്ടമി ദിവസത്തെ കാണിക്ക വരവും ഭണ്ഡാരത്തിലുണ്ടായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group