Join News @ Iritty Whats App Group

ഉദ്ഘാടനം കഴിഞ്ഞ് നാല് നാൾ, ഇനിയും തുടങ്ങാതെ സർക്കാരിന്റെ കേരള സവാരി ആപ്പ്

തിരുവനന്തപുരം : ഉദ്ഘാടനം ചെയ്ത് നാലു ദിവസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാറിനറെ കേരള സവാരി ആപ്പ് പ്രവർത്തനം തുടങ്ങിയില്ല. ഉടൻ പരിഹരിക്കും എന്ന് മാത്രമാണ് ഇപ്പോഴും തൊഴിൽ വകുപ്പ് ആവർത്തിക്കുന്നത്. ചിങ്ങം ഒന്നിനായിരുന്നു  കേരള സവാരിയുടെ കൊട്ടിഘോഷിച്ചുള്ള ഉദ്ഘാടനം. വൻ തുക മുടക്കി പ്രചാരണവും നൽകി. പക്ഷെ സവാരി ആപ്പ് വഴിയുള്ള സവാരി ഇതുവരെ തുടങ്ങിയില്ല. കാരണം ഓണ്‍ലൈൻ സവാരി ബുക്ക് ചെയ്യാനുള്ള ഓപ്പ് ഇതേവരെ പ്ലേ സ്റ്റോറിലെത്തിയില്ല. 

Post a Comment

أحدث أقدم
Join Our Whats App Group