Join News @ Iritty Whats App Group

മങ്കിപോക്‌സ് രോഗബാധ വേഗത്തില്‍ തിരിച്ചറിയാം; ആര്‍ടിപിസിആര്‍ കിറ്റ് പുറത്തിറക്കി

മങ്കിപോക്‌സ് രോഗബാധ പെട്ടെന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ആര്‍ടിപിസിആര്‍ കിറ്റ് പുറത്തിറക്കി. ട്രാന്‍സാഷിയാ ബയോ മെഡിക്കല്‍സ് വികസിപ്പിച്ച കിറ്റ് ആന്ധ്രാപ്രദേശ് മെഡ് ടെക് സോണാണ് പുറത്തിറക്കിയത്. തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ പരിശോധനാ കിറ്റാണ് ഇത്.

‘ട്രാന്‍സാഷിയ ഏര്‍ബ മങ്കിപോക്‌സ് ആര്‍ ടി പി സി ആര്‍ കിറ്റ്’ എന്നാണ് ആര്‍ടിപിസിആര്‍ കിറ്റിന്റെ പേര്. കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേഷ്ടാവായ പ്രൊഫ.അജയ് കുമാര്‍ സൂദ്, ഡോ. അരബിന്ദ് മിത്ര, ഐസിഎംആറിന്റെ മുന്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവ എന്നിവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

1970കളില്‍ തന്നെ കണ്ടെത്തപ്പെട്ട വൈറസ് ഇതിന് മുമ്പും പലപ്പോഴായി വ്യാപകമായിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ട് ഇത്രമാത്രം പടര്‍ന്ന സാഹചര്യം മുമ്പുണ്ടായിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 92 രാജ്യങ്ങളിലായി 35,000ലധികം മങ്കി പോക്‌സ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പനി,തലവേദന,പേശീവേദന,നടുവേദന,കുളിര്,തളര്‍ച്ച,ലിംഫ് നോഡുകളില്‍ വീക്കം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മങ്കിപോക്‌സിന് പ്രത്യേകമായി ചികിത്സയില്ല . വൈറല്‍ അണുബാധകള്‍ക്കെതിരെ നല്‍കിവരുന്ന ചില മരുന്നുകള്‍ ഇതിനും ഫലപ്രദമാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group