Join News @ Iritty Whats App Group

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കുറ്റ്യാടി - മട്ടന്നൂര്‍ നാലുവരിപ്പാതക്കായുള്ള സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി


കോവിഡിനെ തുടര്‍ന്ന് മുടങ്ങിയ കുറ്റ്യാടി - മട്ടന്നൂര്‍ നാലുവരിപ്പാതക്ക് വീണ്ടും ജീവന്‍വെക്കുന്നു.
കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കുറ്റ്യാടി - മട്ടന്നൂര്‍ നാലുവരിപ്പാതക്കായുള്ള സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പെരിങ്ങത്തൂര്‍ മുതല്‍ പാട്യം വരെയുള്ള ഭൂവുടമകള്‍ സര്‍വേ സമയത്ത് ഹാജരാകണമെന്ന് അറിയിപ്പ് നല്‍കും.

പെരിങ്ങത്തൂര്‍ മുതല്‍ പാട്യം വരെ ഏറ്റെടുക്കേണ്ട ഭൂമിയില്‍ അടയാളപ്പെടുത്താന്‍ തലശ്ശേരി താലൂക്ക് സര്‍വേയര്‍ക്ക് അസാധാരണ വിജ്ഞാപനത്തിലൂടെയാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പാനൂര്‍ നഗരസഭയുടെ ഭാഗമായ പെരിങ്ങത്തൂര്‍, പെരിങ്ങളം, പാനൂര്‍ പ്രദേശങ്ങളിലും ചൊക്ലി, പന്ന്യന്നൂര്‍, മൊകേരി, പാട്യം പഞ്ചായത്തുകളിലും ഭൂമി ഏറ്റെടുക്കാനാണ് ആദ്യഘട്ട നിര്‍ദേശം.

സര്‍രേ നടക്കുന്ന സമയത്ത് ഭൂവുടമകളോട് ഹാജരാകാന്‍ വില്ലേജ് ഓഫിസുകള്‍ മുഖേന നിര്‍ദേശം നല്‍കും. ഏറ്റെടുക്കേണ്ട ഭൂമിയില്‍ സര്‍വേക്ക് തടസ്സം നില്‍ക്കുന്ന മരങ്ങളോ കുറ്റിക്കാടുകളോ വിളകളോ ഉണ്ടെങ്കില്‍ 15 ദിവസത്തിനകം നീക്കം ചെയ്യണം.

കുറ്റ്യാടി - മട്ടന്നൂര്‍ നാലുവരിപ്പാത യാഥാര്‍ഥ്യമാകുമ്ബോള്‍ പെരിങ്ങത്തൂര്‍, പാട്യം ടൗണുകള്‍ പൂര്‍ണമായും പാനൂര്‍ ടൗണ്‍ ഭാഗികമായും ഇല്ലാതാകും.ചൊക്ലി, പാനൂര്‍, മൊകേരി വില്ലേജുകളിലാണ് കൂടുതല്‍ ഭൂമി ഏറ്റെടുക്കാനുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group