Join News @ Iritty Whats App Group

'15 കേസുകള്‍ തന്‍റെ പേരിലില്ല', തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും,വെല്ലുവിളിച്ച് ഫര്‍സീന്‍


തിരുവനന്തപുരം: കാപ്പ ചുമത്താനുള്ള ശുപാര്‍ശയ്ക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ ഫർസീൻ മജീദ്. പതിനഞ്ച് കേസുകള്‍ തന്‍റെ പേരിലില്ല. കേസുകള്‍ ഉണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും ഫര്‍സീന്‍ മജീദ് പറഞ്ഞു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് വധശ്രമക്കേസിൽ പ്രതിചേര്‍ക്കപ്പെട്ട ആളാണ് ഫർസീൻ മജീദ്. ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന ശുപാർശ കമ്മീഷണര്‍ ഡിഐജിക്ക് നല്‍കി. സ്ഥിരം കുറ്റവാളിയാണ് ഫർസീൻ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡി ഐ ജി ഫര്‍സീന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്‍റാണ് ഫർസീൻ.

Post a Comment

Previous Post Next Post
Join Our Whats App Group