Join News @ Iritty Whats App Group

ഇരിട്ടി ആറളത്ത് 12 കാരൻ ബൈക്കോടിച്ചതിന് പിതാവിൽ നിന്നും പിഴയീടാക്കി പോലീസ്

ഇരിട്ടി: 12 കാരനായ മകൻ പൊതു നിരത്തിലൂടെ  ബൈക്കോടിച്ചതിന് ബൈക്കുടമയായ പിതാവിന് പിഴശിക്ഷ. ആറളം ചെടിക്കുളത്തെ താഴേക്കാട്ട് യോഹന്നാനിൽ നിന്നുമാണ് ആറളം എസ് ഐ പതിമൂവായിരത്തി അഞ്ഞുറു രൂപ പിഴയീടാക്കിയത്. 
 ആറാം ക്ലാസ് വിദ്യാർത്ഥിയായ 12 കാരൻ തൻ്റെ പിതാവിൻ്റെ ബൈക്കിൽ ആറളം -ചെടിക്കുളം റോഡിൽ ചുറ്റിയടിക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരിൽ ചിലർ ഇത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ആറളം എസ് ഐ വി.വി. ശ്രീജേഷിന്  കൈമാറുകയായിരുന്നു. തുടർന്ന് പോലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ബൈക്കുടമയായ പിതാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇദ്ദേഹത്തെ താക്കീത് ചെയ്തശേഷം പതിമൂവായിരത്തി അഞ്ഞൂറ് രൂപ പിഴയിടാക്കി ബൈക്ക് വിട്ടുനൽകുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group