Join News @ Iritty Whats App Group

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; SFIക്കാരെ തടയാന്‍ കഴിഞ്ഞില്ല; പോലീസിന് പലതരത്തിൽ വീഴ്ച്ചയെന്ന് ADGP റിപ്പോര്‍ട്ട്

കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമണം തടയുന്നതില്‍ പോലീസ് വിഴ്ച വരുത്തിയെന്നും എസ്എഫ്ഐക്കാര്‍ നിയമത്തെ വെല്ലുവിളിച്ച് അഴിഞ്ഞാടിയെന്നും എഡിജിപി മനോജ് എബ്രഹാമിന്‍റെ റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസിന് പലതരത്തില്‍ വീഴ്ച പറ്റിയതായി എഡിജിപി പറഞ്ഞത്.
സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടും അക്രമം തടയാൻ പോലീസിന് കഴിഞ്ഞില്ല. ജില്ലാ സ്പെഷൽ ബ്രാഞ്ച് ഇക്കാര്യം അറിഞ്ഞതേയില്ല എന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും സായുധ ക്യാംപുകളിൽ ദ്രുതകർമ സേന അടിയന്തരമായി രൂപീകരിക്കണമെന്നും അവർക്കു കലാപകാരികളെ നേരിടാനുള്ള എല്ലാ ഉപകരണവും ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ എഡിജിപി ശുപാർശ ചെയ്തു.

മാർച്ച് നടത്താന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിന്റെ അനുമതി തേടിയില്ല. ആ ദിവസം 12.30ന് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിനു വിവരം ലഭിച്ചു. ഉടൻ വയനാട് ജില്ലാ പൊലീസ് മേധാവിയെയും കൽപറ്റ ഡിവൈഎസ്പിയെയും അറിയിച്ചു. മൂന്നരയോടെ മാർച്ച് എത്തിയപ്പോൾ കൽപറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 15 പൊലീസുകാരാണ് അവിടെ ഉണ്ടായിരുന്നത്. വനിതകൾ അടക്കം മുന്നൂറിലേറെ എസ്എഫ്ഐക്കാർ എത്തിയതോടെ പോലീസ് നിസ്സഹായരായി. പോലീസിനെ കയ്യേറ്റം ചെയ്ത പ്രവർത്തകർ 2 വഴികളിലൂടെ ഓഫിസിലേക്ക് ഇരച്ചു കയറിയെന്നാണ് സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group