Join News @ Iritty Whats App Group

തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയായതില്‍ ദുഃഖവും ഖേദവും; രാജി ആവശ്യം തള്ളി മന്ത്രി സജി ചെറിയാന്‍

ഭരണഘടനയെ കുറിച്ച് നടത്തിയ പ്രസംഗം ഏതെങ്കിലും തരത്തില്‍ തെറ്റായി വ്യാഖ്യാനിക്കാനിടയായതില്‍ ദുഃഖവും ഖേദവുമുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. തന്റെ രാജിയെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കളയുന്നു. പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ അംഗീകരിക്കുന്നില്ല. തൊഴിലാളികള്‍ക്കുള്ള അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതയില്‍ തന്റേതായ ഭാഷയില്‍ അഭിപ്രായ പ്രകടനം മാത്രമാണെന്നും മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധനാഭ്യര്‍ത്ഥനയിലാണ് മന്ത്രിയുടെ വിശദീകരണം.

തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. അതൊരു പാര്‍ട്ടി പരിപാടിയായിരുന്നു. ഭരണഘടനയേയും അതിന്റെ മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് താനുള്‍പ്പെടുന്ന പ്രസ്ഥാനം. സാമൂഹികവും സാമ്പത്തികവുമായ സമത്വം വേണമെന്ന് ഉന്നയിക്കുന്നവരാണ് നാം.

ഭരണഘടനയെ താന്‍ വിമര്‍ശിച്ചിട്ടില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെ കുറിച്ചാണ് സംസാരിച്ചത്. ചൂഷിത ജനകോടികള്‍ക്ക് ആശ്വാസം ലഭിക്കുന്ന രീതിയില്‍ ഭരണഘടന ശാക്തീകരിക്കണം. അസമത്വങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങള്‍ക്ക് രാജ്യത്ത് നിയമങ്ങളില്ല. സാമൂഹിക അസമത്വം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അംഗീകരിച്ചും മാനിച്ചും മാത്രമാണ് സംസാരിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group