കണ്ണൂര്‍: ജില്ലയില്‍ കാലവര്‍ഷം ശക്തമായതോടെ വന്‍നാശനഷ്ടം.
മലയോരത്ത് നിരവധി വീടുകള്‍ തകര്‍ന്നു. പുഴകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.മരങ്ങള്‍ കടപുഴകി വീണതിനാല്‍ മലയോര ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധമറ്റു. നഗരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വന്‍കൃഷിനാശം സംഭവിച്ചിട്ടുണ്ട്.ശക്തമായ കാറ്റില്‍ പിണറായിയില്‍ വീടുതകര്‍ന്നു. പിണറായിയിലെ പ്രഭാവതിയുടെ ഓടിട്ട വീടാണ് തകര്‍ന്നത്. പ്രഭാവതിയുടെ സഹോദരന്‍ സജിത്തിന് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് അപകടം.വീടിന്റെ കിടപ്പുമുറി ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. അപകടസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വില്ലേജ്, പഞ്ചായത്ത് അധികൃതര്‍സ്ഥലം സന്ദര്‍ശിച്ചു. സജിത്തിന് ഓടുകള്‍ വീണാണ് പരുക്കേറ്റത്.
ശ്രീകണ്ഠാപുരം ടൗണിലെ കാളിയത്ത് മുഹമ്മദിന്റെ ഓടുമേഞ്ഞ വീട് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഓടുമേഞ്ഞ വീടിന്റെ മുകളിലത്തെ നില തകര്‍ന്നു വീഴുകയായിരുന്നു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും തകര്‍ന്നിട്ടുണ്ട്. ഇരിട്ടി മേഖലയില്‍ പേമാരി കനത്ത നാശം വിതച്ചു. വിളക്കോട് കുന്നത്തൂരിലെ റഫീക്കിന്റെ വീടിന് മുകളില്‍തെങ്ങ് കടപുഴകി വീണ്കേടുപാടുകള്‍ പറ്റി. വീടിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നിട്ടുണ്ട്.
കക്കാട് കുഞ്ഞിപ്പള്ളിയില്‍ തങ്ങളെവളപ്പില്‍ റസിയയുടെ വീട്ടുമതില്‍ തകര്‍ന്നു. മതില്‍ വീണതുകാരണം തൊട്ടടുത്തെ നേര്‍ലാട്ട് ഗഫൂറിന്റെയും സഹോദരിയുടെയും വീടുകള്‍ക്ക് കേടുപാട് പറ്റി. മാലൂര്‍ പഞ്ചായത്തിലെ നിട്ടാപറമ്ബില്‍ വീടുനിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് നിറച്ച് കെട്ടിയുയര്‍ത്തിയ സംരക്ഷണഭിത്തി തകര്‍ന്നു. ഇന്ന് രാവിലെയാണ് സംഭവം. ചെങ്കല്ലില്‍പണിത പാര്‍ശ്വഭിത്തിയും കോണ്‍ക്രീറ്റ് ബെല്‍ട്ടും തകര്‍ന്നിട്ടുണ്ട്.
കനത്തമഴയില്‍ കണ്ണൂര്‍ നഗരത്തിലെ മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായി. പഴയബസ്സ്റ്റാന്‍ഡ്, റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ്, താവക്കര, മുനീശ്വരന്‍ കോവില്‍, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കക്കാട് എന്നിവടങ്ങളില്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമായി.
Post a Comment