Join News @ Iritty Whats App Group

ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഡോക്ടർമാരെ നിയമിക്കും


ഇരിട്ടി: താലൂക്ക് ആസ്പത്രിയിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഡോക്ടർമാരെ കൂടിനിയമിക്കുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നൽകിയിട്ടുണ്ടെന്ന് ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത പറഞ്ഞു. ആശുപത്രയിൽ ആവശ്യമായ ഡോക്ടർമാർ ഇല്ലെന്നും ഇതുമൂലം ഇവിടെ എത്തുന്ന രോഗികൾ ഏറെ പ്രയാസം നേരിടുന്നതായും പലകോണിൽ നിന്നും വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് പ്രതികരിക്കുകയായിരുന്നു ചെയർപേഴ്‌സൺ. നിലവിൽ 12 ഡോക്ടർമാരാണ് ആസ്പത്രിയിൽ ഉള്ളത്. 15 പേരാണ് വേണ്ടിയിരുന്നത് . നാല് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് നിലവിലുണ്ട്. പകൽ സമയങ്ങളിൽ ഒ പിയിൽ 900മുതൽ 1200വരെ രോഗികളും രാത്രിയിൽ 400 മുതൽ 700 വരെ രോഗികളും എത്തുന്നുണ്ട്. എല്ലാ സമയവും ഒ പിയിൽ ഡോക്ടർമാരുടെസേവനം ഉറപ്പാക്കുന്നുണ്ട്. ഒ പി കാഷ്വാലിറ്റി, നൈറ്റ് ഡ്യൂട്ടി എന്നിവ വരുമ്പോൾ പകൽ ഒ പിയിൽ പരമാവധി നാലുമുതൽ അഞ്ചു ഡോക്ടർമാർ മാത്രമാണ് ഉണ്ടാകുന്നുള്ളുവെന്നത് വസ്തുതയാണെന്ന് ചെയർമാൻ പറഞ്ഞു. പ്രസവവാർഡ് പ്രവർത്തനക്ഷമമാക്കുന്നതിനും കിഫ്ബി പദ്ധതി പ്രകാരമുള്ള കെട്ടിടത്തിന്റെ പൂർത്തീകരണത്തിനും ആരോഗ്യമന്ത്രിയെ നേരിൽക്കണ്ട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group