Join News @ Iritty Whats App Group

മട്ടന്നൂരില്‍ വീടിനുളളിലുണ്ടായ സ്‌ഫോടനം; ബോംബ് ലഭിച്ചത് ചാവശ്ശേരിയിൽ നിന്നാണെന്ന് പോലീസിന്റെ നിഗമനം


മട്ടന്നൂരില്‍ വീടിനുളളിലുണ്ടായ സ്‌ഫോടനത്തില്‍ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ സ്‌റ്റീല്‍ ബോംബ് ലഭിച്ചത് ചാവശേരിയില്‍ നിന്നാണെന്ന് പോലീസിന്റെ നിഗമനം.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ആക്രി സാധനമെന്ന് കരുതി സ്‌റ്റീല്‍ ബോംബ് വീട്ടിലെത്തിച്ചത് മരിച്ച ഷഹിദുള്‍ ഇസ്‌ലാമാണെന്ന് പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ പോലീസ് നടത്തി കൊണ്ടിരിക്കുന്ന അന്വേഷണത്തിലാണ് ചാവശേരിയില്‍ നിന്നാണ് ലഭിച്ചതെന്ന സൂചന ലഭിച്ചത്.

ജൂലെെ ആറിന് മട്ടന്നൂര്‍ പത്തൊന്‍പതാം മെെലിലെ വീട്ടിലായിരുന്നു സ്‌ഫോടനം നടന്നത്. അസം സ്വദേശികളായ ഫസല്‍ ഹഖും മകന്‍ ഷഹിദുല്‍ ഇസ്‌ലാമുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനമുണ്ടായ ദിവസം ഷഹിദുള്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ പോയത് ചാവശേരി ഇരിട്ടി റോഡിലാണ്. ഇതാണു ബോംബ് ലഭിച്ചത് ചാവശേരി ഭാഗത്തു നിന്നാണെന്ന നിഗമനത്തിലേക്കു പോലീസ് എത്താന്‍ കാരണം.

അതേസമയം ബോംബ് ലഭിച്ചത് ചാവശേരിയില്‍ നിന്നാണെന്ന സൂചന ലഭിച്ചതോടെ ചാവശേരി- ഇരിട്ടി റോഡില്‍ മൂന്ന് ഇടങ്ങളില്‍ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന കാശിമുക്കിലെ വാടക വീട്ടില്‍ നിന്നു ചാവശേരിയിലേക്കു രണ്ടു കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഈ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ റെയ്ഡ് നടത്തി കൂടുതല്‍ ബോംബുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group