Join News @ Iritty Whats App Group

എകെജി സെന്റര്‍ ആക്രമണം; പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

എകെജി സെന്റര്‍ ആക്രമണം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. ഈ സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നത്. 14 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

70ഓളം ദൃശ്യങ്ങള്‍ പരിശോധിച്ചു. പക്ഷെ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. നിരവധി പേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചിരുന്നു. പ്രതി ഒറ്റയ്ക്ക് അക്രമം നടത്തി മടങ്ങുകയായിരുന്നുവെന്നും സ്ഥിരീകരിച്ചിരുന്നു. ചുവപ്പ് നിറത്തിലെ ഡിയോ സ്‌കൂട്ടറിലാണ് സഞ്ചരിച്ചതെന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

സൈബര്‍ സെല്‍ എസി, കന്റോണ്‍മെന്റ് സിഐ അടക്കമുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണം ആസൂത്രിതമാണെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ നിയമസഭയില്‍ പറഞ്ഞത്. പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. സിസിടിവി പരിശോധനകളില്‍ വീഴ്ച സംഭവിച്ചിട്ടില്ല. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആക്രമണം ആസൂത്രണം ചെയ്തവര്‍ പ്രതിയെ മറച്ചുപിടിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംഭവത്തില്‍ നേരത്തെ എകെജി സെന്ററില്‍ കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുക്കുകയും മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് സ്റ്റഏഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group