Join News @ Iritty Whats App Group

മഹാരാഷ്ട്രയില്‍ ആത്മീയനേതാവ് സൂഫി ബാബയെ അജ്ഞാതസംഘം വെടിവെച്ചു കൊന്നു

മഹാരാഷ്ട്രയില്‍ 'സൂഫി ബാബ' എന്ന പേരിലറിയപ്പെടുന്ന മുസ്ലീം ആത്മീയ നേതാവിനെ അജ്ഞാതസംഘം വെടിവെച്ച് കൊന്നു. നാസിക് ജില്ലയിലെ യോല നഗരത്തില്‍ താമസിക്കുന്ന അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ഖാജാ സയ്യിദ് ചിസ്തിയാണ് (35) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് യോല ടൗണില്‍വെച്ചായിരുന്നു സംഭവം.
നാലു പേരടങ്ങിയ സംഘമാണ് സുഫി ബാബയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. തലയില്‍ വെടിയേറ്റ അദ്ദേഹം തല്‍ക്ഷണം മരിച്ചു. കൊലപാതകത്തിന് പിന്നാലെ അക്രമിസംഘം സൂഫി ബാബയുടെ കാറും തട്ടിയെടുത്താണ് കടന്നുകളഞ്ഞത്.കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് അറിവായിട്ടില്ല.

യോല പോലീസ് സ്റ്റേഷനിൽ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൊലയാളികളെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group