Join News @ Iritty Whats App Group

കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രിക ബസ് കയറി മരിച്ചു

കോഴിക്കോട്: കാറിടിച്ച്‌ റോഡിലേക്ക് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരി ബസ് കയറി മരിച്ചു. വേങ്ങേരി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രകാശന്റെ മകള്‍ അഞ്ജലി(27)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.45ന് കരിക്കാംകുളത്തിനും തഴമ്പാട്ടുപാടത്തിനുമിടയിലാണ് അപകടം നടന്നത്.
വേങ്ങേരി ഭാഗത്തുനിന്ന് ജോലിസ്ഥലത്തേക്ക് വരികയായിരുന്നു അഞ്ജലി. ബ്രേക്കിട്ടപ്പോള്‍ പുറകില്‍ കാര്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആ സമയം കോഴിക്കോട്ടുനിന്ന് പറമ്പിൽ ബസാറിലേക്ക് പോകുന്ന കുനിയിൽ എന്ന സ്വകാര്യ ബസ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം തന്നെ മരണം സംഭവിച്ചു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം അരീക്കാട്ടുള്ള ഭർതൃവീട്ടിൽ സംസ്ക്കരിച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് അഞ്ജലി. ഭര്‍ത്താവ് വിപിന്‍ സൈനികനാണ്. അര്‍ഥിക, അദ്വിക എന്നീ ഇരട്ടക്കുട്ടികളാണ് അഞ്ജലിക്കുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group