Join News @ Iritty Whats App Group

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി, മൂന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ . തൃശൂര്‍ കേച്ചേരിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടില്‍, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്്.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി. മുഖ്യമന്ത്രി കോഴിക്കോട് നിന്ന് ആലുവയിലേക്ക് പോകും വഴിയായിരുന്നു പ്രതിഷേധം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുന്നകുളത്ത് 3 യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു.
കുന്നംകുളം നഗരസഭ കൗണ്‍സിലറും മണ്ഡലം പ്രസിഡണ്ടുമായ ബിജു സി ബേബി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ പി ഐ തോമസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റോഷിത് ഓടാട്ട് എന്നിവരെയാണ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്.

Post a Comment

أحدث أقدم
Join Our Whats App Group