Join News @ Iritty Whats App Group

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരു വോട്ട് ദ്രൗപദി മുർമുവിന്

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായ ദ്രൗപദി മുർമുവിന്  കേരളത്തിൽ നിന്ന് ഒരു വോട്ട് കിട്ടിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. യശ്വന്ത് സിൻഹയ്ക്ക് കേരളത്തിൽ നിന്നും മുഴുവൻ വോട്ടും ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം വന്നപ്പോൾ ഒരു വോട്ട് കുറഞ്ഞു. കേരളത്തിൽ നിന്നുള്ള 140 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു.
140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ വോട്ടാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. എൻ ഡി എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമ്മുവിന് സംസ്ഥാനത്തെ ഒരു എം എൽ എ വോട്ട് നൽകിയെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. എന്തായാലും കേരളത്തിലെ ക്രോസ് വോട്ടിങ് വരുംദിവസങ്ങളില്‍ വലിയ ചർച്ചയാകുമെന്നുറപ്പാണ്. ഇരുമുന്നണികളും പരസ്പരം ആരോപണങ്ങളുമായി എത്താനാണ് സാധ്യത.

കേരളത്തിലെ 140 എംഎൽഎമാർക്ക് പുറമെ രണ്ട് പേർ കൂടി കേരളത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു. തിരുനൽവേലി എം പി എസ്. ജ്ഞാനതിരവിയവും ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎ നീൽ രത്തൻ സിംഗും. ഇതിൽ തിരുനൽവേലി എംപി കോവിഡ് ബാധിതനായതിനാൽ പിപിഇ കിറ്റ് ധരിച്ചെത്തി നാലുമണിക്ക് ശേഷമാണ് വോട്ടുചെയ്തത്. കേരളത്തിലാണ് വോട്ട് ചെയ്തതെങ്കിലും ഇവരുടെ വോട്ട് അതാത് സംസ്ഥാനങ്ങളുടെ കൂട്ടിത്തിലാകും കൂട്ടുക.

കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ട് മൂല്യം 152 ആണ്. ഈ മൂല്യമുള്ള ഒരു വോട്ടുതന്നെയാണ് മുർമുവിന് ലഭിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group