Join News @ Iritty Whats App Group

വ്യായാമത്തിന്റെ നല്ലൊരു രൂപമാണ് മോണിംഗ് വാക്ക്, ഈവനിങ് വാക്ക്;ഗുണങ്ങൾ...


വ്യായാമത്തിന്റെ നല്ലൊരു രൂപമാണ് മോണിംഗ് വാക്ക്, ഈവനിങ് വാക്ക്. ആരോഗ്യകരമായ വ്യായാമങ്ങളില്‍ ഇതിന് ഒന്നാം സ്ഥാനവുമുണ്ട്.
ശരീരത്തിന് ആരോഗ്യം നല്‍കുമെന്നു മാത്രമല്ല, ഊര്‍ജവും മനസിന് സന്തോഷവുമെല്ലാം നല്‍കാന്‍ ഇവക്ക് സാധിക്കും.

ഒരു ദിവസം തുടങ്ങാന്‍ പറ്റിയ നല്ലൊരു വ്യായാമമാണ് മോണിംഗ് വാക്ക്. ഇങ്ങനെയുള്ള നടത്തം മനുഷ്യശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് അളവു താഴ്ത്തും. ഇതിലൂടെ പ്രമേഹം നിയന്ത്രിക്കും. ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴികൂടിയാണിത്. ആറുമാസം നടക്കാന്‍ നിങ്ങള്‍ തയ്യാറാല്‍ പല ഗുണങ്ങളും ലഭിക്കും.

ആരോഗ്യത്തിന് മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധി കൂടിയാണിത്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ഒന്ന്. തിരിച്ചറിയല്‍ ശേഷി അല്ലെങ്കില്‍ ധാരണാശക്തി കുറഞ്ഞുപോകുന്നതായി തോന്നുന്നുണ്ടോ? പ്രായമേറുന്തോറും തലച്ചോര്‍ പിന്നോട്ട് വലിയുന്നത് അനുഭവിച്ചറിയുന്നുണ്ടോ?

ആഴ്ചയില്‍ മൂന്ന് ദിവസത്തെ സൈക്ലിംഗ് അല്ലെങ്കില്‍ നടത്തിലൂടെ ഇതിന് പരിഹാരമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഹൃദയത്തിന് അനുയോജ്യമായ ഡയറ്റ് ശീലിക്കുക, നടക്കുക, സൈക്കിള്‍ ചവിട്ടുക. പ്രായം അലട്ടാത്ത ഒരു തലച്ചോറായിരിക്കും കൈവരുന്നതെന്ന് ന്യൂറോളജി മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു.

'കാര്‍ഡിയോവാസ്‌കുലാര്‍ പ്രവര്‍ത്തനങ്ങള്‍ ക്രമമാകുന്നതാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള ഏക പ്രതിവിധി. തലച്ചോറിന്റെ ആരോഗ്യം കൂടുന്നതിന് അനുസരിച്ച്‌ ഹൃദയാരോഗ്യം കൂടുമെന്നും' ലേഖനം പ്രസിദ്ധീകരിച്ച ജെയിംസ് ബ്ലൂമെന്തല്‍ പറയുന്നു.

വ്യായാമത്തില്‍ ശ്രദ്ധ പതിപ്പിച്ച ഗ്രൂപ്പിലെ അംഗങ്ങളുടെ ശാരീരിക/തലച്ചോര്‍ പ്രവര്‍ത്തനം മികച്ച രീതിയില്‍ വര്‍ദ്ധിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ഇത് കാര്യമായി പ്രതിഫലിച്ചു. DASH ഡയറ്റ് മാത്രമായി മുന്‍പോട്ട് പോയ ഗ്രൂപ്പിന് കാര്യമായ വ്യത്യാസമുണ്ടായില്ല.

അതിനാല്‍, ഡയറ്റ് മാത്രമായി ആരോഗ്യത്തെ സംരക്ഷിക്കുമെന്ന വിശ്വാസം വേണ്ടെന്ന് ഗവേഷകര്‍ പറയുന്നു അതേസമയം, ഡയറ്റും വ്യായാമവും ഒരുമിച്ച്‌ ശീലിച്ച മൂന്നാം ഗ്രൂപ്പാണ് ഞെട്ടിച്ചത്. തലച്ചോറിന്റെ കാര്യക്ഷമതയില്‍ 9 വയസ്സിന്റെ പ്രായക്കുറവ്. ഹൃദയാരോഗ്യത്തില്‍ വര്‍ദ്ധനവ്. കൂടാതെ, ശാരീരിക ക്ഷമതയും ഉയര്‍ന്നു!

Post a Comment

أحدث أقدم
Join Our Whats App Group