Join News @ Iritty Whats App Group

മട്ടന്നൂരിൽ നഗരസഭ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന പച്ചക്കറി-മത്സ്യ--മാംസ മാര്‍ക്കറ്റിന് തറക്കല്ലിട്ടു


മട്ടന്നൂര്‍: നഗരസഭ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന പച്ചക്കറി-മത്സ്യ--മാംസ മാര്‍ക്കറ്റിന് കെ.കെ. ശൈലജ എം.എല്‍.എ.
തറക്കല്ലിട്ടു. പൊലീസ് സ്‌റ്റേഷന് പിറകിലായി 40 സെന്റ് സ്ഥലത്താണ് മൂന്നു കോടി രൂപ ചെലവിട്ട് ആധുനിക രീതിയിലുള്ള മാര്‍ക്കറ്റ് നിര്‍മ്മിക്കുക. ഇത്തവണത്തെ ബഡ്ജറ്റില്‍ 50 ലക്ഷം രൂപ മത്സ്യമാര്‍ക്കറ്റിനായി വകയിരുത്തിയിരുന്നു. രണ്ടരക്കോടി രൂപ നഗരസഭ വായ്പയിലൂടെ കണ്ടെത്തും. കെട്ടിടത്തില്‍ അവശേഷിക്കുന്ന സ്ഥലം വിവിധ വാണിജ്യാവശ്യങ്ങള്‍ക്കായി വിട്ടുനല്‍കും.

നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭാധ്യക്ഷന്മാരായ കെ. ഭാസ്‌കരന്‍, കെ.ടി. ചന്ദ്രന്‍, സീനാ ഇസ്മായില്‍, നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്മാരായ വി.പി. ഇസ്മായില്‍, എ.കെ. സുരേഷ് കുമാര്‍, ഷാഹിനാ സത്യന്‍, എം. റോജ, പി. പ്രസീന, സെക്രട്ടറി എസ്. വിനോദ് കുമാര്‍, എന്‍ജിനീയര്‍ പ്രണാം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group