Join News @ Iritty Whats App Group

മങ്കിപോക്സ് മാസങ്ങൾ നീണ്ടുനിൽക്കും; ആഗസ്റ്റ് രണ്ടോടെ കേസുകൾ 27000ൽ എത്തിയേക്കും: വിദഗ്ധർ


മങ്കി പോക്സ് കേസുകൾ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇരട്ടിയാകുകയാണെന്നും ഏതാനും മാസങ്ങള്‍ക്കുളളില്‍ വൈറസ്  വ്യാപനം അതിന്റെ മൂര്‍ധന്യത്തിലെത്തുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.ആഗസ്റ്റ് രണ്ടോട് കൂടി 88 രാജ്യങ്ങളിലായി 27,000 പേര്‍ക്ക് മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഏറ്റവും പുതിയ കണക്കനുസരിച്ച് ഏകദേശം 70 രാജ്യങ്ങളിലായി 17,800 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതേസമയം, അതിനപ്പുറമുള്ള പ്രവചനങ്ങള്‍ നടത്തുന്നത് സങ്കീര്‍ണ്ണമാണെന്ന് ശാസ്ത്രജ്ഞര്‍ റോയിട്ടേഴ്‌സിനോട് സംസാരിക്കവെ പറഞ്ഞു. എന്നാല്‍ ഈ വൈറസിന്റെ വ്യാപനം മാസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.'നാം ഈ വൈറസിന് മുന്നില്‍ എത്തുക' എന്നതായിരിക്കണം ലക്ഷ്യമെന്ന് ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ എപ്പിഡെമിയോളജി പ്രൊഫസര്‍ ആന്‍ റിമോയിന്‍ പറഞ്ഞു. 'അതിനായി വൈറസ് വ്യാപിക്കുന്ന വഴികൾ അടയ്ക്കണമെന്നും റിമോയിന്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group