Join News @ Iritty Whats App Group

2023 ലെ പ്ലസ് ടൂ പരീക്ഷ തീയതി പ്രഖ്യാപിച്ച് സിബിഎസ്ഇ; തീയതി അറിയണ്ടേ?


ദില്ലി: അടുത്ത വർഷത്തെ പ്ലസ് ടു പരീക്ഷ തീയ്യതി (Plus two exam date 2023) മുൻകൂട്ടി പ്രഖ്യാപിച്ചു (CBSE) സിബിഎസ്ഇ. 2023 ഫെബ്രുവരി 15 മുതൽ പ്ലസ്ടു പരീക്ഷ നടത്തും. കൊവിഡ് സാഹചര്യം മാറിയതോടെയാണ് തീരുമാനം. ജൂലൈ 22നാണ് സിബിഎസ് ഇ 2022 ലെ പ്ലസ് ടൂ പരീ​ക്ഷ ഫലം പ്രഖ്യാപിച്ചത്. 92.71 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോ​ഗ്യത നേടിയത്. തിരുവനന്തപുരം മേഖലയിലാണ് വിജയ ശതമാനം കൂടുതൽ. 98.83 ശതമാനമാണ് വിജയം. പെൺകുട്ടികളാണ് ഇത്തവണ മുന്നിൽ, 94.54 ശതമാനം. പ്രയാ​ഗ് രാജ് ആണ് ഏറ്റവും പിന്നിൽ.

Post a Comment

Previous Post Next Post
Join Our Whats App Group