Join News @ Iritty Whats App Group

ട്രെഡ് മിൽ വ്യായാമത്തിനിടെ പിന്നിലേക്ക് മറിഞ്ഞ് തല നിലത്തിടിച്ച് KSEB എഞ്ചിനീയര്‍ മരിച്ചു

തൃശൂർ:ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ അപകടത്തിൽ പെട്ട് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ മരിച്ചു. മാള പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സി എ സജീവാണ് മരിച്ചത്. ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ പുറകോട്ട് മറിയുകയും വീഴ്ചയുടെ ആഘാതത്തില്‍ തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post
Join Our Whats App Group