Join News @ Iritty Whats App Group

പിണറായി സംഘപരിവാറിന്റെ ഇഷ്ടക്കാരന്‍; ഇ.ഡിക്ക് രാഷ്ട്രീയമുണ്ട്, താത്പര്യമുണ്ടെങ്കില്‍ മാത്രമേ കേസെടുക്കൂ എന്ന് വി.ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘപരിവാറിന്റെ ഇഷ്ടക്കാരനാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന് എതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. എന്നിട്ടും ഇ ഡി കേസെടുത്തില്ല. ഇ ഡിക്ക് രാഷ്ട്രീയമുണ്ടെന്നും താതപര്യമുണ്ടെങ്കില്‍ മാത്രമേ കേസെടുക്കൂവെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര ഏജന്‍സികളെ വിശ്വാസത്തില്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഹൈക്കോടതിയുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്‍ സംഘപരിവാറുമായി സെറ്റില്‍മെന്റ് നടത്തി. ഇടക്കിടെ കേരളത്തിലേക്ക് വരുന്ന ഒരു കേന്ദ്രമന്ത്രിയാണ് ഇതിന്റെ ഇടനിലക്കാരനെന്നും സതീശന്‍ പറഞ്ഞു.

തിനക്ക് അവതാരങ്ങളില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പിണറായി വിജയന് മുഴുവന്‍ അവതാരങ്ങളാണുള്ളത്. ഒമ്പതാമത്തെ അവതാരമാണ് ഷാജ് കിരണ്‍. ഇയാള്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞിട്ടും ചോദ്യം ചെയ്തിട്ടില്ല. ഫോണ്‍ രേഖകളില്‍ കൃത്രിമത്വം നടത്തുന്നതിനായി ഷാജി കിരണിന് സമയം അനുവദിച്ച് നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിഷേധിക്കുന്നവരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആളെയാണ് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഇങ്ങനെ പോയാല്‍ പൊലീസിനോടുള്ള സമീപനത്തിലും മാറ്റം വരുത്തേണ്ടി വരും. മുഖ്യമന്ത്രി പുറത്ത് ഇറങ്ങിയാല്‍ ആളുകള്‍ പേടിച്ച് അകത്ത് കയറുന്നുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ളത്. കറുത്ത വസ്ത്രമിടുന്നവരെ പൊലീസ് പിടിച്ചു കൊണ്ട് പോകുകയാണ്. എന്താണ് കേരളത്തില്‍ നടക്കുന്നത്. എന്തിനാണ് പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group