Join News @ Iritty Whats App Group

റെയില്‍വേയില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ കൂടുതല്‍പേര്‍ അറസ്റ്റിലാകുമെന്ന് സൂചന

റെയില്‍വേയില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ കൂടുതല്‍പേര്‍ അറസ്റ്റിലാകുമെന്ന് സൂചന.
കേസില്‍ റിമാന്‍ഡിലായ ഇരിട്ടി ചരള്‍ സ്വദേശിനി ബിനിഷ ഐസകിനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന് പിന്നില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചത്.വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. റെയില്‍വേയില്‍ ടി.ടി.ഇ ആണെന്ന വ്യാജേനയാണ് ബിനിഷ ആളുകളോട് ഇടപെട്ടിരുന്നത്. സമൂഹമാധ്യമം വഴിയാണ് റെയില്‍വേയില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പലരില്‍നിന്ന് സംഘം പണം വാങ്ങിയത്. കോട്ടയം സ്വദേശിനിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് വിവരം. 50,000 മുതല്‍ ലക്ഷം രൂപവരെ നല്‍കി വഞ്ചിക്കപ്പെട്ടവരുണ്ടെന്ന് പൊലീസ് പറഞ്ഞു. അപേക്ഷ ഫീസായും യൂനിഫോം വിലയായും മറ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ട കൈക്കൂലിയെന്നും പറഞ്ഞാണ് തുക വാങ്ങിയത്.

കണ്ണൂര്‍ സ്വദേശികളായ മൂന്ന് യുവതികള്‍ പരാതിയുമായി ആര്‍.പി.എഫിനെയും റെയില്‍വേ പൊലീസിനെയും സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ജോലി തരപ്പെടുത്തിക്കൊടുക്കാനായി ആദ്യഘട്ടമെന്നനിലയില്‍ മൂന്നുപേരില്‍നിന്നായി 35,000 രൂപ വീതം തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. ജില്ലക്കകത്തും പുറത്തും കൂടുതല്‍പേര്‍ തട്ടിപ്പിനിരയായതാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ പരാതിയുമായി എത്തുമെന്നാണ് കരുതുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group