Join News @ Iritty Whats App Group

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ

മുൻ ധനമന്ത്രി യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി. ശരദ് പവാറിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോ​ഗത്തിലാണ് തീരുമാനം. രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം പാർലമെന്റ് അനക്സിലാണ് ചേർന്നത്.

17 പ്രതിപക്ഷ പാ‍ട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് ജയറാം രമേശാണ് അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചത്. മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് രാഷ്ട്രപതി സ്ഥാനാത്ഥിയായി അംഗീകരിക്കപ്പെട്ടത്.

സ്ഥാനാർഥിയാവാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി ആദ്യം ശരദ് പവാറും പിന്നീട് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും , ​ഗോപാൽ കൃഷ്ണ ​ഗാന്ധിയും പിൻമാറിയതിനെ തുടർന്നാണ് യശ്വന്ത് സിൻഹയുടെ പേര് പരിഗണനയിലെത്തിയത്.

അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2018 ൽ ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന സിൻഹ വാജ്പേയ് സർക്കാരിൽ ധനം, വിദേശകാര്യം എന്നി വകുപ്പുകൾ കെെകാര്യം ചെയ്തിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group