Join News @ Iritty Whats App Group

ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ നാ​യ്ക്ക​ളി​ല്‍ അ​ജ്ഞാ​തരോ​ഗം വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ നാ​യ്ക്ക​ളി​ല്‍ അ​ജ്ഞാ​തരോ​ഗം വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി​യു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍.
ഫാ​മി​ലെ പു​ന​ര​ധി​വാ​സ മേഖല​യി​ലെ മി​ക്ക​വീ​ടു​ക​ളി​ലും ഒ​ന്നി​ല​ധി​കം നാ​ട​ന്‍ നാ​യ്ക്ക​ളെ വ​ള​ര്‍​ത്തു​ന്നു​ണ്ട്. ശ​ക്ത​മാ​യ ചു​മ​യും ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ​യും നാ​യ്ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത് പോ​വു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​തി​ന് മു​മ്ബ് മേ​ഖ​ല​യി​ലെ ആ​ടു​ക​ള്‍​ക്ക് വ്യാ​പ​ക​മാ​യി വാ​യ്പ്പു​ണ്ണ് പി​ടി​പെ​ട്ട സം​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ നാ​യ്ക്ക​ളി​ല്‍ വ്യാ​പി​ക്കു​ന്ന രോ​ഗം മ​നു​ഷ്യ​നി​ലേ​ക്ക് വ്യാ​പി​ക്കു​മോ എ​ന്ന് ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ള്‍. ഇ​തുസം​ബ​ന്ധി​ച്ച്‌ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ത്തി വി​വ​രം പ​റ​ഞ്ഞാ​ല്‍ ചി​ല ഗു​ളി​ക​ക​ള്‍ ത​ന്നു വി​ടു​ന്ന​ത​ല്ലാ​തെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​റ്റൊ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​രാ​തി പ​റ​യു​ന്നു. മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് പ​ലവി​ധ മാ​ര​ക​രോ​ഗ​ങ്ങ​ള്‍ മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രു​ന്ന​താ​യി നി​ര​വ​ധി വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Post a Comment

Previous Post Next Post