Join News @ Iritty Whats App Group

ഗോത്ര അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ റാലിയും പൊതുയോഗവും നടന്നു

ഇരിട്ടി: ജനജാതി സുരക്ഷാമഞ്ച് ദേശവ്യാപകമായി നടത്തിവരുന്ന ജനസമ്പർക്ക മഹാ യജ്ഞത്തിന്റെ ഭാഗമായി ഗോത്ര അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ റാലിയും പൊതുയോഗവും നടന്നു. നൂറുകണക്കിന് ആദിവാസികൾ പങ്കെടുത്ത റാലി കീഴൂരിൽ നിന്നും ആരംഭിച്ച് ഇരിട്ടി പഴയ സ്റ്റാന്റിൽ അവസാനിച്ചു. 
തുടർന്ന് നടന്ന പൊതുസമ്മേളനം പാരമ്പര്യ അമ്പെയ്ത് പരിശീലകനും കുറുച്യ സമുദായ ആചാര്യനുമായ ഗോവിന്ദൻ കൊച്ചങ്ങോട് ഉദ്‌ഘാടനം ചെയ്തു. എന്തുകൊണ്ടാണ് എന്തുചെയ്താലും ആദിവാസികൾ നന്നാവാത്തത് എന്ന് ചോദിക്കുന്നവർ ഏറെയുണ്ട്. ആദിവാസികൾ അത്യഗ്രഹമില്ലാത്തവരാണ് എന്നതാണ് അതിനുത്തരം. ഉള്ളതുകൊണ്ടും പ്രകൃതിയോടൊത്തും ജീവിക്കാൻ പഠിച്ചവരാണ് അവർ. നമ്മൾ പറയുന്ന ഓരോ വാക്കും പ്രകൃതി കേൾക്കാൻ തയ്യാറാണ്. ആദിവാസികൾ പിടിച്ചുപറിക്കാരല്ല. അവർ ലോകത്തിന്റെ പാഠപുസ്തകമാണെന്നും അതുകൊണ്ടുതന്നെ മറ്റുള്ളവന്റെ വീട്ടിൽ കയറിയിരിക്കേണ്ട അവസ്ഥ ആദിവാസികൾക്കില്ലെന്നും ആദിവാസികൾക്കിടയിലെ മതപരിവർത്തന പ്രവർത്തനങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഗോവിന്ദൻ പറഞ്ഞു. 
കുറിച്യ മുന്നേറ്റ സമിതി മുൻ പ്രസിഡന്റ് കൊളക്കാടൻ കേളപ്പൻ അദ്ധ്യക്ഷനായി. ഗോത്ര അവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജകൻ നരിക്കോടൻ സുഷാന്ത് മുഖ്യഭാഷണം നടത്തി. ഗോത്ര ആചാര്യൻ രാമസ്വാമി, പാരമ്പര്യ വിഷ വൈദ്യൻ കുങ്കൻ പാൽമി, പണിയ സമുദായ ജില്ലാ പ്രസിഡന്റ് ശങ്കരൻ തില്ലങ്കേരി, ചടച്ചിക്കുണ്ടം സുധാകരൻ, കെ. കെ. വനജ സുഭാഷ്, സുകന്യ കെ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group