Join News @ Iritty Whats App Group

വൈദ്യുതി ബില്ലും ‘സ്മാർട്ട്’ ആകുന്നു;ബിൽ കടലാസിൽ പ്രിന്റെടുത്ത് നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുന്നു

വൈദ്യുതി ബില്ലും ‘സ്മാർട്ട്’ ആകുന്നു. മീറ്റർ റീഡിംഗിന് ശേഷം ബിൽ കടലാസിൽ പ്രിന്റെടുത്ത് നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇനി മുതൽ വൈദ്യുതി ബിൽ ഫോൺ സന്ദേശമായി ലഭിക്കും.

കെഎസ്ഇബിയുടെ എല്ലാ പദ്ധതിയും നൂറ് ദിവസം കൊണ്ട് ഡിജിറ്റലാകുന്ന പദ്ധതിയുടെ പ്രാരംഭഘട്ടമായാണ് ബിൽ ഫോൺ സന്ദേശമായി എത്തുന്നത്. കാർഷിക കണക്ഷൻ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവർ എന്നിവർ ഒഴികെ എല്ലാ ഉപയോക്താക്കൾക്കും ഓൺലൈൻ വഴിയോ മൊബൈൽ ആപ്പ് വഴിയോ മാത്രമേ ഇനി ബിൽ അടയ്ക്കാൻ സാധിക്കൂ.

കൗണ്ടറിൽ പണമടച്ച് ബില്ല് അടയ്ക്കുന്ന രീതിക്ക് ഇന്ന് ഒരു ശതമാനം ഹാൻഡ്‌ലിംഗ് ഫീസ് ഈടാക്കണമെന്ന ശുപാർശ കെഎസ്ഇബിയുടെ പരിഗണനയിലാണ്.

അതേസമയം, പുതുക്കിയ വൈദ്യുതി നിരക്കുകൾ ഉൾപ്പെടുത്തിയുള്ള ബിൽ അടുത്ത മാസം മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group