Join News @ Iritty Whats App Group

ആ​റ​ളം ഫാ​മി​ലെ വ​നാ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​യി​ല്‍ ആ​ന​മ​തി​ല്‍ ത​ന്നെ വേ​ണ​മെ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം

ഇ​രി​ട്ടി: നി​ര​ന്ത​രം കാ​ട്ടാ​ന ആ​ക്ര​മ​ണവും മ​ര​ണ​ങ്ങ​ളും ന​ട​ക്കു​ന്ന ആ​റ​ളം ഫാ​മി​ലെ വ​നാ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​യി​ല്‍ ആ​ന​മ​തി​ല്‍ ത​ന്നെ വേ​ണ​മെ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം ഒ​റ്റ​ക്കെ​ട്ടാ​യി തീ​രു​മാ​നി​ച്ചു.
കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് പ്ര​തി​നി​ധി മാത്തുക്കുട്ടി പ​ന്ത​പ്ലാ​ക്ക​ലാ​ണ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്. മേ​ഖ​ല​യി​ല്‍ ആ​ന​മ​തി​ലി​ന് പ​ക​രം സൗ​രോ​ര്‍​ജ തൂ​ക്കു​വേ​ലി നി​ര്‍​മി​ക്കാ​ന്‍ കോ​ട​തി അ​നു​വാ​ദം ന​ല്‍​കു​ക​യും ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വി​ടെ ആ​ന​മ​തി​ല്‍ ത​ന്നെ നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​ലൂ​ക്ക് സ​ഭ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന് സി​പി​എം പ്ര​തി​നി​ധി കെ. ​ശ്രീ​ധ​ര​ന്‍ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സ​ഭ ഒ​ന്ന​ട​ക്കം ആ​ന മ​തി​ല്‍ ത​ന്നെ പ​ണി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കാ​നും ഇ​ത് ചീ​ഫ് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് കൈ​മാ​റാ​നും തീ​രു​മാ​നി​ച്ച​ത്.

ക​രി​ന്ത​ള​ത്തു​നി​ന്നും വ​യ​നാ​ട്ടി​ലേ​ക്ക് വൈ​ദ്യു​ത ലൈ​ന്‍ വ​ലി​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന സ​ര്‍​വേ​യും മാ​ര്‍​ക്കിം​ഗും അ​യ്യ​ന്‍കുന്ന് പ​ഞ്ചാ​യ​ത്തി​ലെ സ്ഥ​ല​മു​ട​മ​ക​ളെ​യോ മ​റ്റു അ​ധി​കൃ​ത​രെ​യോ അ​റി​യി​ക്കാ​തെ ന​ട​ത്തു​ന്ന​തി​ല്‍ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളി​ല്‍ ഏ​റെ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ന്‍ പൈ​മ്ബി​ള്ളി​ക്കു​ന്നേ​ല്‍ യോ​ഗ​ത്തെ അ​റി​യി​ച്ചു. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്ബോ​ള്‍ സ്ഥ​ല​മു​ട​മ​ക​ള്‍​ക്ക് മ​തി​യാ​യ ന​ഷ്ടപ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും അ​യ്യ​ന്‍​കു​ന്നി​ന്‍റെ വ​ന​മേ​ഖ​ല പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന കാ​ട്ടാ​ന​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​രോ​ധ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തു മാ​ത്രം മു​ന്‍​കൈ​യ്യെ​ടു​ത്ത് ഭാ​രി​ച്ച തു​ക വ​രു​ന്ന ഈ ​പ്ര​വൃത്തി ന​ട​ത്താ​ന്‍ പ്ര​യാ​സ​മു​ണ്ടെ​ന്നും അ​തി​നാ​യി മാ​റ്റ് ഫ​ണ്ടു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ല്‍ സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​മ​തി, കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി പി.​കെ. ജ​നാ​ര്‍​ദ്ദ​ന​ന്‍, ത​ഹ​സി​ല്‍​ദാ​ര്‍ പി. ​പ്ര​കാ​ശ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി ജോ​സ​ഫ്, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ന്‍, കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്ബു​ടാ​കം, ഭൂ​രേ​ഖാ ത​ഹ​സി​ല്‍​ദാ​ര്‍ എം. ​ല​ക്ഷ്മ​ണ​ന്‍ , വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Post a Comment

أحدث أقدم
Join Our Whats App Group