Join News @ Iritty Whats App Group

നിര്‍ത്തിയിട്ട വാഹനങ്ങളിലെ ബാറ്ററി മോഷ്ടിച്ച് മറിച്ച് വില്‍ക്കും; മൂന്നു പേര്‍ പിടിയില്‍

കണ്ണൂര്‍: നിർത്തിയിട്ട വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൾ കണ്ണൂരിൽ അറസ്റ്റിലായി. ചൊക്ലി പോലീസാണ് വിവിധ ജില്ലകളിൽ മോഷണം നടത്തുന്ന സംഘത്തിലെ മൂന്നുപേരെ ആരെ വലയിലാക്കിയത്.
കരിയാട് കെ.എൻ. യു.പി. സ്കൂളിനടുത്ത സാന്ത്വനത്തിലെ യദുകൃഷ്ണൻ (19), കോടിയേരി സീനാ ക്വാർട്ടേഴ്‌സിലെ സവാദ് (22), കടവത്തൂർ കല്ലൻതൊടി ഹൗസിലെ കെ. അശ്വന്ത് (22) എന്നിവരെയാണ് ചൊക്ലി പോലീസ് തലശ്ശേരിയിൽ വെച്ച്‌ കസ്റ്റഡിയിലെടുത്തത്.

താഴെ പൂക്കോത്ത് നിർത്തിയിട്ട വടകര റാണി പബ്ലിക് സ്കൂൾ ബസിന്റെ ബാറ്ററി മോഷണം പോയ പരാതിയിലാണ് പോലീസ് ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീട ബസ്, ടിപ്പർ ലോറികൾ, ആപ്പ ഓട്ടോറിക്ഷ തുടങ്ങിയവയിൽ നിന്നും ബാറ്ററികൾ മോഷണം പോകുന്നതായി പരാതി ലഭിച്ചു.

ചോമ്പാല, പാനൂർ ഭാഗങ്ങളിൽ നാല് ബസുകളിലെ ബാറ്ററികൾ കളവു പോയിട്ടുണ്ട്. വാടകയ്ക്ക് കാറെടുത്താണ് സംഘം മോഷണം നടത്തുന്നത്. മോഷണത്തിലൂടെ കിട്ടുന്ന പണം ആഡംബരജീവിതം നയിച്ച് ലഹരിക്കും ഭക്ഷണത്തിനുമായി ഉപയോഗിക്കുകയാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

മോഷ്ടിച്ചെടുത്ത ബാറ്ററികൾ 3000 രൂപയ്ക്കാണ് പ്രതികൾ കടകളിൽ വിൽക്കുന്നത്. ബാറ്ററി കടകൾ നടത്തുന്നവരെയും പോലീസ് തെളിവെടുപ്പിനായി വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നായി അൻപതിലധികം ബാറ്ററികളാണ് കഴിഞ്ഞ ദിവസങ്ങളിലായി മോഷണം പോയത്.

പിണറായി, വടകര, നാദാപുരം, ഏറാമല, പെരിങ്ങത്തൂർ, ചോമ്പാല, പാനൂർ, കുന്നുമ്മക്കര, എടച്ചേരി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഈ മോഷണത്തിനു പുറകിൽ പ്രതികൾ ഉൾപ്പെടുന്ന സംഘം ആണെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. സംഘത്തിൽ ആറിലധികം അംഗങ്ങളുണ്ടെന്ന് സൂചനയുണ്ട്.

ചൊക്ളി പോലീസ് ഇൻസ്പെക്ടർ സി. ഷാജു, സബ് ഇൻസ്പെക്ടർ ബി.എസ്. സൂരജ് ഭാസ്കർ, എ.എസ്.ഐ.മാരായ കെ.കെ. സഹദേവൻ, കെ. സുധീർ, വി.വി. അനിൽ, കെ. രാംമോഹൻ, എസ്.ഡി.പി.ഒ. കെ. ബൈജു എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

തലശ്ശേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്ന കണ്ണൂർ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group