Join News @ Iritty Whats App Group

വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ ഇരവുകാട് ബൈപാസിന് സമീപമാണ് ലഹരി മരുന്നും കഞ്ചാവും മാരകായുധങ്ങളും നാടന്‍ ബോബും പിടികൂടി. ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധ ശേഖരവും മയക്കുമരുന്നും ഉണ്ടായിരുന്നത്. രണ്ട് പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. പിടിച്ചെടുത്തവയില്‍ 20 ഗ്രാം എംഡിഎംഎയും ലഹരി ഗുളികകളും വെടിമരുന്നുമുണ്ട്. ആലപ്പുഴ നാര്‍ക്കോട്ടിക് സെല്ലും പോലീസും ചേര്‍ന്ന് ഇന്നലെ രാത്രിയോടെ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെട്ടു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പിടിക്കപ്പെട്ടവര്‍ ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണെന്നാണ് പോലീസ് കരുതുന്നത്. ഏഴോളം മാരകായുധങ്ങളാണ് പിടിച്ചെടുത്തവയിലുള്ളത്. ക്വട്ടേഷന്‍ സംഘങ്ങള്‍ സാധാരണ കൈവശം വെക്കാറുള്ള മാരകായുധങ്ങളാണ് ഇവരുടെ കയ്യിലുണ്ടായിരുന്നതെന്നും പോലീസ് വ്യക്തമാക്കി. ഓടി രക്ഷപ്പെട്ടവരില്‍ ഒരാളായ രഞ്ജിത്ത് സംഘത്തിലെ പ്രധാനിയാണെന്ന് കരുതുന്നു. ഇയാളുടെ സഹായികളാണ് പിടിയിലായത്. ബോംബ് നിര്‍മ്മാണ സാമഗ്രികള്‍, മഴു, സ്വര്‍ണം, പണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി വൈകിയും പരിശോധന തുടര്‍ന്നു.

Post a Comment

أحدث أقدم
Join Our Whats App Group