Join News @ Iritty Whats App Group

അലിഗഡ് സർവ്വകലാശാലയിലെ ഡിഗ്രി, പി.ജി അപേക്ഷ ഇന്ന് അവസാനിക്കും


ദില്ലി: അലിഗഡ് സർവ്വകലാശാലയിലെ (Aligarh University) ഡിഗ്രി, പി.ജി അപേക്ഷ (PG Application) കൊടുക്കുന്നതിന് അവസാന തിയ്യതി ഇന്ന് (04 – 06-2022 രാത്രി 11.59 വരെ) അവസാനിക്കും. CUET വഴിയും അല്ലാതെയും അലിഗഡിൽ പ്രവേശനം ലഭിക്കുന്നുണ്ട്. ഈ വർഷം +2 പരീക്ഷ എഴുതിയവരും, ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികളും അപേക്ഷിക്കാം. ജൂൺ 2 മുതലാണ് അപേക്ഷ നടപടികൾ വീണ്ടും ആരംഭിച്ചത്. അലി​ഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ഇന്ന് രാത്രി 11.59 വരെ അവസരമുണ്ട്. ആദ്യം അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള അവസരം മെയ് 31 വരെ അനുവദിച്ചിരുന്നു. എന്നാൽ ആ സൗകര്യം ഇപ്പോൾ ലഭ്യമല്ല.  

ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 30 മുതൽ ജൂലൈ 26 വരെ വിവിധ തീയതികളിൽ നടക്കും. BSc, BVoc, BA, BCom കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി AMU CUET 2022-നെയും പരീക്ഷയാണ് നടത്തുക. മികച്ച സർവ്വകലാശാലകളിലൊന്നിൽ പഠിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക. ഏറ്റവും പഴയ സര്‍വകലാശാലകളിലൊന്നായ അലിഗഡ് മുസ്ലീം സര്‍വകലാശാലയ്ക്ക് പശ്ചിമ ബംഗാളിലും കേരളത്തിലും കാമ്പസുകളില്ല. സര്‍വ്വകലാശാലകളുടെ റാങ്കിംഗില്‍ ഈ സര്‍വ്വകലാശാല 17-ാം സ്ഥാനത്താണ്. എഞ്ചിനീയറിംഗ്, നിയമം, മെഡിസിന്‍, സോഷ്യല്‍ വര്‍ക്ക്, മാനേജ്മെന്റ് എന്നിവ അലിഗഡിലെ ജനപ്രിയ കോഴ്സുകളില്‍ ചിലതാണ്.

Post a Comment

Previous Post Next Post
Join Our Whats App Group