Join News @ Iritty Whats App Group

പവന് 80 രൂപ കൂടി; ഇന്നത്തെ സ്വർണവില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. ദിവസങ്ങളായി കേരളത്തിൽ സ്വർണവില ഏറിയും കുറഞ്ഞുമിരിക്കുകയാണ്. ഇന്ന് പവന് 80 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 38,120 രൂപയും ഗ്രാമിന് 4765 രൂപയുമാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്.
ഇന്നലെ ഗ്രാമിന് 4755 രൂപയും പവന് 38040 രൂപയുമായിരുന്നു സ്വർണവില. ജൂൺ 25 ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയിരുന്നു. ഒരു പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില.

Post a Comment

أحدث أقدم
Join Our Whats App Group