Join News @ Iritty Whats App Group

മതങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുന്നവരെ കരുതിയിരിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍

ഇരിക്കൂര്‍: മതങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുന്നവരെ കരുതിയിരിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.
ഇരിക്കൂര്‍ കേന്ദ്രമായി നിര്‍മിക്കുന്ന ഹില്‍ സിറ്റി കണ്ണൂര്‍ പ്രോജക്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മൂല്യവത്തായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കാനാവുകയുള്ളൂവെന്നും കാന്തപുരം പറഞ്ഞു. ജീവകാരുണ്യ വിദ്യാഭ്യാസ സംരംഭമായ ദ നെസ്റ്റ് എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (നെസ്ഫി) യുടെ കീഴിലാണ് പദ്ധതി. സഅദ് തങ്ങള്‍ അല്‍ ഹൈദ്രൂസി പ്രാര്‍ഥന നടത്തി.

സജീവ് ജോസഫ് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ടി. അനസ് അധ്യക്ഷതവഹിച്ചു. കെ.പി.

അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത്‌ അംഗം എന്‍.പി. ശ്രീധരന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോബര്‍ട്ട്‌ ജോര്‍ജ്, മട്ടന്നൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, പടിയൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്​ ബി.

ശംസുദ്ദീന്‍, ഇരിക്കൂര്‍ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആര്‍.കെ. വിനില്‍ കുമാര്‍, എം.കെ. ഹാമിദ്, സി. രാജീവന്‍, കാസിം ഇരിക്കൂര്‍, മുബശ്ശിറലി, ടി.എ.

ജസ്റ്റിന്‍, എം.പി. യഹിയ സഖാഫി, ആര്‍.പി. ഹുസൈന്‍ മാസ്റ്റര്‍, സി.സി. മാഹിന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. 

Post a Comment

أحدث أقدم
Join Our Whats App Group