Join News @ Iritty Whats App Group

നാലാം തവണയും ചോദ്യപ്പേപ്പർ വിവാദം; കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ നാളെ സ്ഥാനമൊഴിയും

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം. ഇന്ന് നടന്ന നാലാം സെമസ്റ്റർ എം എസ് സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ കഴിഞ്ഞ വർഷത്തേത് അതേപടി അവർത്തിച്ചത്. വൈസ് ചാൻസലർ പരീക്ഷ കൺട്രോളറോട് റിപ്പോർട്ട് തേടി. അതേസമയം കണ്ണൂർ സർവ്വകലാശാല പരീക്ഷ കൺട്രോളർ ഡോ പി ജെ വിൻസെന്റ് നാളെ കൺട്രോളർ സ്ഥാനം ഒഴിയും. ഇദ്ദേഹം തിരികെ കോളേജിലേക്ക് മാറും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഹിസ്റ്ററി വിഭാഗത്തിലേക്കാണ് മടങ്ങുന്നത്. ഈ മാസം 25 ന് അദ്ദേഹം യൂണിവേഴ്സിറ്റി കോളേജിൽ റീജോയിൻ ചെയ്യും. സർവകലാശാല ഇതുവരെ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല. ഇത് നാലാം തവണയാണ് തുടർച്ചയായി ചോദ്യപ്പേപ്പർ ആവർത്തിക്കപ്പെടുന്നത്.

Post a Comment

Previous Post Next Post