Join News @ Iritty Whats App Group

കാലവര്‍ഷക്കാലത്ത് കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

കാലവര്‍ഷക്കാലത്ത് കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ പ്രവര്‍ത്തിക്കും. വി എച്ച്‌ എഫ് ചാനല്‍ 16-ല്‍ 24 മണിക്കൂറും പോര്‍ട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.

പൊന്നാനി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, അഴീക്കല്‍, കാസര്‍കോട് എന്നീ തുറമുഖങ്ങളില്‍ പ്രവൃത്തി ദിവസം രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ ടെലിഫോണില്‍ ബന്ധപ്പെടാം.

പൊന്നാനി തുറമുഖം:0494 2666058, കോഴിക്കോട് തുറമുഖം: 0495 2767709, വടകര തുറമുഖം: 0496 295255, തലശ്ശേരി തുറമുഖം: 0490 2320012, കണ്ണൂര്‍ തുറമുഖം: 0497 2731866, അഴീക്കല്‍ തുറമുഖം: 0497 2771413, കാസര്‍കോട് തുറമുഖം: 04994 230122. കൂടുതല്‍ വിവരങ്ങള്‍ക്ക് പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04952414039, 2414863. ഇ -മെയില്‍: portofficekkd@gmail.com.



Post a Comment

Previous Post Next Post
Join Our Whats App Group