Join News @ Iritty Whats App Group

നികുതി കുറഞ്ഞ ദിവസം എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടി; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളത്തില്‍ പെട്രോള്‍ വിലയിൽ പ്രതീക്ഷിച്ച കുറവുണ്ടാകാത്തതിന് വിശദീകരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാൽ. നികുതി കുറഞ്ഞദിവസം തന്നെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടിയതാണ് ഇതിന് കാരണമെന്ന് ധനമന്ത്രി വ്യക്തമാക്കി. പെട്രോളിന് 79 പൈസ കൂട്ടി. ഇതാണ് 93 പൈസ ലീറ്ററിന് വില കൂടാന്‍ കാരണം.
സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ കാര്യമായി വിലക്കുറവുണ്ടായില്ലായിരുന്നു. എന്നാല്‍ ഡീസലിന് പ്രഖ്യാപിച്ച ഇളവ് ലഭിക്കുകയും ചെയ്തിരുന്നു. പെട്രോളിന് ലിറ്ററിന് കേന്ദ്രം കുറച്ചത് എട്ടുരൂപയാണ്. കേരളത്തിലെ നികുതിയിനത്തില്‍ കുറഞ്ഞത് 2.41 രൂപയും. രണ്ടുംചേര്‍ന്ന് 10.41 രൂപയാണ് കുറയേണ്ടിയിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group