Join News @ Iritty Whats App Group

ആശങ്ക; യുഎഇയില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി

ആശങ്കയുയര്‍ത്തി യുഎഇയില്‍ കുരങ്ങുപനി വര്‍ധിക്കുന്നു. ഇന്ന് മൂന്ന് പുതിയ കേസുകളാണ് യുഎഇയില്‍ സ്ഥിരീകരിച്ചത്. എല്ലാവരും കടുത്ത ജാഗ്രത പാലിക്കണമെന്നും ആളുകള്‍ കൂടുതലുള്ള ഇടങ്ങളില്‍ ചെല്ലുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.
മെയ് 24നാണ് യുഎഇയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിക്കുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ യുവതിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. രോഗപ്രതിരോധത്തിനായി ഏകീകൃത മെഡിക്കല്‍ ഗൈഡ് ഊര്‍ജിതമായി പ്രവര്‍ത്തിച്ചുവരികയാണെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും കുരങ്ങുപനി സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ വിശ്വസിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മെയ് 24 വരെ 240 കുരങ്ങുപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group