Join News @ Iritty Whats App Group

ആലപ്പുഴയില്‍ വൈദികന്‍ തൂങ്ങിമരിച്ച നിലയില്‍

പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി സണ്ണി അറയ്ക്കല്‍ (65) ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മാരാരിക്കുളം ചെത്തി സ്വദേശിയാണ് ഫാ. സണ്ണി അറയ്ക്കല്‍. വൈകീട്ട് 4.30 ഓടെയാണ് വികാരിയച്ചനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ആരാധനാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്.

പള്ളിയില്‍ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. ഇതിനിടെ ഇദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചിരുന്നു. എന്നാല്‍ ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവര്‍ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്

Post a Comment

أحدث أقدم
Join Our Whats App Group