Join News @ Iritty Whats App Group

ഒരു മാസം കൊണ്ട് 3 കോടിയിലധികം വരുമാനം; കെ സ്വിഫ്റ്റ് ലാഭകരമെന്ന് സർക്കാർ


സംസ്ഥാന, അന്തര്‍-സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് സര്‍വീസ് ആരംഭിച്ച്‌ ഒരു മാസം പിന്നിടുമ്ബോള്‍ വരുമാനക്കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍
ഒരു മാസത്തിനിടെ 549 ബസുകള്‍ 55,775 യാത്രക്കാരുമായി നടത്തിയ 1,078 യാത്രകളില്‍ നിന്ന് 3,01,62,808 രൂപയാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്‍റെ വരുമാനം. നിലവിലെ കണക്കനുസരിച്ച്‌ സ്വിഫ്റ്റ് ബസ് സര്‍വീസ് വന്‍ വിജയമാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

സീസണ്‍ സമയങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ സ്വിഫ്റ്റ് ബസുകളുടെ എണ്ണവും ട്രിപ്പും കൂട്ടുന്നത് കെഎസ്‌ആര്‍ടിസി പരിഗണിക്കുന്നുണ്ട്. നിലവില്‍ നോണ്‍ എസി വിഭാഗത്തില്‍ പതിനേഴും എസി സീറ്റര്‍ വിഭാഗത്തില്‍ അഞ്ചും എസി സ്ലീപ്പര്‍ വിഭാഗത്തില്‍ നാലും സര്‍വീസുകളാണുള്ളത്.

കോഴിക്കോട് - ബെംഗളൂരു രണ്ട് ട്രിപ്പും കണിയാപുരം - ബെംഗളൂരു, തിരുവനന്തപുരം - ബെംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പര്‍ ബസ് ഒരു ദിവസം സര്‍വീസ്‌ നടത്തുന്നത്. എസി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്- ബെംഗളൂരു, തിരുവനന്തപുരം- പാലക്കാട് രണ്ട് വീതം സര്‍വീസും പത്തനംതിട്ട- ബെംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്.

നോണ്‍ എസി വിഭാഗത്തില്‍ തിരുവനന്തപുരം- കോഴിക്കോട് മൂന്ന്, തിരുവനന്തപുരം- കണ്ണൂര്‍ ഒന്ന്, നിലമ്ബൂര്‍- ബെംഗളൂരു ഒന്ന്, തിരുവനന്തപുരം- പാലക്കാട് ഒന്ന്, തിരുവനന്തപുരം- നിലമ്ബൂര്‍ ഒന്ന്, തിരുവനന്തപുരം- സുല്‍ത്താന്‍ ബത്തേരി രണ്ട്, പത്തനംതിട്ട- മൈസൂര്‍ ഒന്ന്, പത്തനംതിട്ട- മംഗലാപുരം ഒന്ന്, പാലക്കാട്- ബെംഗളൂരു ഒന്ന്, കണ്ണൂര്‍- ബെംഗളൂരു ഒന്ന്, കൊട്ടാരക്കര- കൊല്ലൂര്‍ ഒന്ന്, തലശ്ശേരി- ബെംഗളൂരു ഒന്ന്, എറണാകുളം- കൊല്ലൂര്‍ ഒന്ന്, തിരുവനന്തപുരം- മണ്ണാര്‍ക്കാട് ഒന്ന് എന്നിങ്ങനെ 17 സര്‍വീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group