Join News @ Iritty Whats App Group

'കണ്ണൂരിലെ പ്രസംഗത്തിൽ കലാപാഹ്വാനം'; മുഖ്യമന്ത്രി വിഡി സതീശനെതിരെ പൊലീസിൽ പരാതി നൽകി എസ്എഫ്ഐ

'കണ്ണൂരിലെ പ്രസംഗത്തിൽ കലാപാഹ്വാനം'; മുഖ്യമന്ത്രി വിഡി സതീശനെതിരെ പൊലീസിൽ പരാതി നൽകി എസ്എഫ്ഐ


കൊല്ലം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പൊലീസിൽ പരാതി നൽകി എസ്.എഫ്.ഐ. എസ്.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറിയാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പദയാത്രയിലെ പ്രസംഗത്തിൽ മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. പ്രസംഗത്തിനിടെ 'ചോരയ്ക്ക് പകരം ചോദിക്കും' എന്ന് മുഖ്യമന്ത്രി നടത്തിയ പരാമർശം പൊതുസമൂഹത്തിൽ ഭീതി പരത്തുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേസെടുക്കണമെന്നാണ് എസ്.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി പരാതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്

Post a Comment

Previous Post Next Post
Join Our Whats App Group