Join News @ Iritty Whats App Group

സിഐടിയു സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറിയാകും, വി ശിവൻകുട്ടിക്ക് ട്രഷറർ സ്ഥാനം

സിഐടിയു സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറിയാകും, വി ശിവൻകുട്ടിക്ക് ട്രഷറർ സ്ഥാനം


സിഐടിയു സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണിക്ക് ധാരണ. കെ.കെ. ജയചന്ദ്രനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും വി. ശിവൻകുട്ടിയെ ട്രഷററായും തിരഞ്ഞെടുക്കും. നിലവിലെ സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ സ്ഥാനത്ത് തുടരും. സിഐടിയു സംസ്ഥാന ഭാരവാഹികളുടെ ഫ്രാക്ഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ഇന്ന് കോട്ടയത്ത് ആരംഭിക്കുന്ന 16-ാം സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ സംബന്ധിച്ച തീരുമാനം നടപ്പിലാകും.

സമ്മേളനത്തിന് ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം തിരുനക്കര മൈതാനത്ത് തുടക്കമാകും. സംഘാടക സമിതി ചെയർമാൻ ടി.ആർ. രഘുനാഥൻ പതാക ഉയർത്തും. ശനിയാഴ്ച രാവിലെ പത്തിന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് തപൻ സെൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ പ്രതിനിധി സമ്മേളന പതാക ഉയർത്തും. ആർ. ചന്ദ്രശേഖരനും കെ.പി. രാജേന്ദ്രനും അഭിവാദ്യപ്രസംഗം നടത്തും.

ഒൻപതിന് നടക്കുന്ന റാലിയിൽ ഒരുലക്ഷം തൊഴിലാളികൾ അണിനിരക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 1,149 യൂണിയനുകളെ പ്രതിനിധീകരിച്ച് 625 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group