Join News @ Iritty Whats App Group

തനിഷ്ക് ജ്വല്ലറിയിലെ കവർച്ച; ആവശ്യം കാമുകിക്ക് വീട് പണിത് നൽകാൻ, നിഷാന്തിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തനിഷ്ക് ജ്വല്ലറിയിലെ കവർച്ച; ആവശ്യം കാമുകിക്ക് വീട് പണിത് നൽകാൻ, നിഷാന്തിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്


ചെന്നൈ:മധുരയിലെ തനിഷ്ക് ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ കണ്ടെത്തലുകൾ. ജ്വല്ലറി കവർച്ച നടത്തിയത് കാമുകിക്ക് വീട് പണിയാനെന്ന് പൊലീസ്. നിഷാന്ത് മോഷണം നടത്തിയത് സുഹൃത്ത് മീനാക്ഷിക്ക് വേണ്ടിയെന്നും കണ്ടെത്തൽ. ആസൂത്രണത്തിലും മീനാക്ഷിക്ക് പങ്കെന്ന് പൊലീസ് പറയുന്നു. നിഷാന്തിനായി തെരച്ചിൽ തുടരുകയാണ്. അവസാനം ഫോൺ ഓൺ ചെയ്തത് തിരുപ്പൂരിൽ എന്നും കണ്ടെത്തി. അതേ സമയം കേസിലെ പ്രതി മീനാക്ഷി ടിവികെ പ്രവർത്തകയെന്ന് പ്രചാരണം. എൻ ടി കെ നേതാവ് ദുരൈമുരുകനും പ്രതിപക്ഷ ഹാൻഡിലുകളും ആണ് ആരോപണം ഉന്നയിച്ചത്. മീനാക്ഷി ടിവികെ പതാകയുമായി നിൽക്കുന്ന ചിത്രം പ്രചരിപ്പിപ്പിക്കുകയാണ്. അതേ സമയം ഇത് വ്യാജപ്രചാരണം എന്ന് ടിവികെ മറുപടി പറയുന്നു. ചിത്രം മോർഫ് ചെയ്‍തത് എന്നും നിയമനടപടി സ്വീകരിക്കുമെന്നും ടി വി കെയുടെ മുന്നറിയിപ്പ്.

സോഷ്യൽ മീഡിയ ഇൻഫ്ലുവവൻസർ ആയ മീനാക്ഷി അടക്കം 2 പേർ ആണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. മുഖ്യ പ്രതിയായ ടാക്സി ഡ്രൈവർ നിഷാന്തിന്റെ അച്ഛനും പിടിയിലായിരുന്നു. മോഷണത്തെ കുറിച്ച് ഇരുവർക്കും അറിവുണ്ടായിരുന്നതായി

പൊലീസ് പറഞ്ഞു. 5 കിലോ സ്വർണം കണ്ടെടുത്തിട്ടുണ്ട്. മോഷണം നടന്ന വ്യാഴച്ച പുലർച്ചെ 3:34ന് പ്രതി എന്ന് സംശയിക്കുന്ന യുവാവ് ടൂ വീലറിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ടൂ വീലർ നഗത്തിന് പുറത്തു പോയില്ല എന്ന് കണ്ടെത്തിയതജോടെ പ്രതി നാട്ടുകാരൻ തന്നെ ആകാമെന്ന സംശയം ബാലപ്പെട്ടു. അതിനിടയിൽ ആണ് നിഷാന്ത് മങ്കി ക്യാപ്പ് ധരിച്ച് 3 ദിവസം ജ്വല്ലറിയിൽ എത്തുന്നതിന്റെയും ആഭരങ്ങൾ കയ്യിലെടുത്ത് നോക്കുന്നതിന്റെയും ദൃശ്യങ്ങളും ലഭിച്ചത്. ഇന്നലെ രാത്രി നിഷാന്തിന്റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ചെന്നൈയിലേക്ക് പോയി എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.

നിഷാന്തും അച്ഛനും ഓട്ടോറിക്ഷയിൽ എത്തി വസ്ത്രങ്ങൾ കത്തിക്കുന്നത് കണ്ടുവെന്ന് പ്രദേശവാസി പോലീസിന് മൊഴി നൽകിയതും നിർണായകമായി. നിഷാന്തിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത് നിലയിൽ ആണ്. ഇയാൾക്കായി ഹൈദരാബാദ് - ബെംഗളൂരു - പൊള്ളാച്ചി എന്നിവിടങ്ങളിൽ തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. 42 കിലോ സ്വർണം കവർന്നു എന്ന് തുടക്കത്തിൽ റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും 20 കിലോയ്ക്കടുത്ത് നഷ്ടപ്പെട്ടു എന്നാണ് ജ്വലറി ജീവനക്കാർ മൊഴി നൽകിയത്.

Post a Comment

Previous Post Next Post
Join Our Whats App Group