ധനരാജ് വധം ; കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു പ്രതികളുടെയും നിരപരാധിത്വം തെളിയിക്കുമെന്ന് കെ കെ വിനോദ്കുമാര്‍
കണ്ണൂർ: ധനരാജ് വധത്തില്‍ തളിപ്പറമ്പ് കോടതി കുറ്റക്കാരന്ന് കണ്ടെത്തിയ മൂന്നുപേരുടെയും നിരപരാധിത്വം മേല്‍ക്കോടതിയെ സമീപിച്ച് തെളിയിക്കുമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ്കുമാർ പറഞ്ഞു.
പിണറായി സർക്കാർ വന്ന് 40 ദിവസം കഴിയുമ്പോഴേക്കും നടന്ന സംഭവത്തില്‍ നിരപരാധികളെ പ്രതികളായി ചേർക്കുകയായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സിപിഎം പ്രവർത്തകരുമാണ് സംഭവത്തില്‍ സാക്ഷികളായിട്ടുള്ളത്. ധനരാജിന്റെ ഭാര്യ നല്‍കിയ മൊഴി വിശ്വസനീയമല്ല. സംശയത്തിന്റെ നിഴലില്‍ മാത്രമാണ് മൂന്നുപേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
സിപിഎമ്മിലെ ഗ്രൂപ്പിസവും കുടി പ്പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ ഗ്രൂപ്പുകാർ പാർട്ടി ഓഫീസില്‍ നടന്ന യോഗത്തില്‍ പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. കയ്യാങ്കളിയും ഉണ്ടായിട്ടുണ്ട്. മരണസമയത്ത് ധനരാജിന് സിപിഎം മെമ്പർഷിപ്പ് പോലും ഉണ്ടായില്ല എന്നാണ് അറിയുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തിയ സമ്മർദ്ദവും ഭീഷണികളും ആണ് നിരപരാധികളെ പ്രതിപട്ടികയില്‍ ചേർത്തത്. കുറ്റക്കാകുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നുപേരുടെയും നിരപരാധിത്വം മേല്‍ കോടതിയെ സമീപിച്ച് തെളിയിക്കും - വിനോദ്കുമാർ പറഞ്ഞു.
Post a Comment