Join News @ Iritty Whats App Group

പണമെത്താൻ വൈകി;ഇരിട്ടി സബ് ട്രഷറിയിൽ അർബുദ രോഗികളടക്കം പെൻഷൻ വാങ്ങാനായി കാത്തിരുന്നത് മണിക്കൂറുകൾ

പണമെത്താൻ വൈകി;ഇരിട്ടി സബ് ട്രഷറിയിൽ അർബുദ രോഗികളടക്കം പെൻഷൻ വാങ്ങാനായി കാത്തിരുന്നത് മണിക്കൂറുകൾ 



ഇരിട്ടി: ഇരിട്ടി സബ് ട്രഷറിയിൽ പണമെത്താൻ വൈകിയതിനെത്തുടർന്ന് തിങ്കളാഴ്ച പെൻഷൻ വാങ്ങാനായി എത്തിയവർ ദുരിതത്തിലായി. അധ്യാപകരും വിവിധ മേഖലകളിൽനിന്ന് വിരമിച്ചവരുമടക്കം നൂറുകണക്കിന് ആളുകളാണ് മണിക്കൂറുകളോളം ട്രഷറിയിൽ കാത്തിരിക്കേണ്ടി വന്നത്. ഇതോടെ അർബുദ ബാധിതരടക്കമുള്ള അസുഖ ബാധിതരും പ്രായമായവരും ഏറെ പ്രയാസങ്ങളാണ് അനുഭവിച്ചത്‌. മരുന്ന് വാങ്ങുവാനും മറ്റും പെൻഷൻ പണം പ്രതീക്ഷിച്ചെത്തിയവരും പണത്തിനായുള്ള കാത്തിരിപ്പിൽ വലഞ്ഞു. ചിലർ ഭക്ഷണം പോലും കഴിക്കാതെയാണ് തങ്ങൾക്കു ലഭിച്ച ടോക്കണുമായി ട്രഷറിക്കു മുന്നിൽ ഇരുന്നും നടന്നും കാത്തുനിന്നത്. ഇപ്പോൾ എല്ലാ മാസവും സമാനമായ പ്രതിസന്ധി നേരിടേണ്ടിവരുന്നുണ്ടെന്നാണ് പെൻഷൻ വാങ്ങാനെത്തിയവർ പറയുന്നത്.
ഒടുവിൽ ഏറെ വൈകി വൈകീട്ടോടെയാണ് പണം എത്തിച്ച് പെൻഷൻ വിതരണം പൂർത്തിയാക്കിയത് . ഏറെ പ്രായമായവരും രോഗികളും മറ്റും പെൻഷൻ തുക ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group