Join News @ Iritty Whats App Group

കേന്ദ്രസർക്കാർ അനുമതി നൽകി, പാക് മന്ത്രി മുസാദിക് മസൂദ് മാലിക്കിന് താജ്മഹൽ സന്ദർശിക്കാം, നിസാമുദ്ദീൻ ദർഗ സന്ദർശനത്തിന് അനുമതിയില്ല

കേന്ദ്രസർക്കാർ അനുമതി നൽകി, പാക് മന്ത്രി മുസാദിക് മസൂദ് മാലിക്കിന് താജ്മഹൽ സന്ദർശിക്കാം, നിസാമുദ്ദീൻ ദർഗ സന്ദർശനത്തിന് അനുമതിയില്ല


ദില്ലി: പാകിസ്ഥാൻ മന്ത്രി മുസാദിഖ് മസൂദ് മാലിക്കിന് താജ്മഹലും മറ്റ് പൈതൃക കേന്ദ്രങ്ങളും സന്ദർശിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. എന്നാൽ ദില്ലിയിലെ നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള അപേക്ഷ സുരക്ഷാ കാരണങ്ങളാൽ നിരസിച്ചു. പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം മുസാദിഖ് മസൂദ് മാലിക്കിന് താജ്മഹൽ അടക്കം സ്ഥലങ്ങളിൽ സന്ദർശനം നടത്താം. മന്ത്രി സന്ദർശനത്തിന് ആവശ്യപ്പെട്ട സ്ഥലങ്ങളെക്കുറിച്ച് ഇന്ത്യൻ അധികൃതർ പരിശോധന നടത്തിയ ശേഷമാണ് അനുമതി നൽകിയത്. താജ്മഹൽ, ഹുമയൂണിന്റെ ശവകുടീരം, ദില്ലി ഹാട്ട് എന്നിവ സന്ദർശിക്കാൻ സംഘത്തിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ, ആഗ്ര സന്ദർശിക്കാൻ അനുമതി ലഭിച്ചിട്ടും മാലിക് താജ്മഹൽ സന്ദർശിച്ചിരുന്നില്ല.

നവംബർ 20 മുതൽ 22 വരെ നടക്കുന്ന ആദ്യ എസ്.സി.ഒ സംവാദ ഫോറത്തിൽ പങ്കെടുക്കാനാണ് പാകിസ്ഥാൻ മന്ത്രി മുസാദിഖ് മസൂദ് മാലിക്കിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ പ്രതിനിധി സംഘം ഇന്ത്യയിലെത്തിയത്. മറ്റ് സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾക്ക് ഇന്ത്യൻ ഏജൻസികളുടെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. ഇന്ത്യയിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാനും ആളുകളെ കാണാനും രാജ്യത്തിന്റെ സംസ്കാരം മനസ്സിലാക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് മാലിക് വ്യക്തമാക്കിയിരുന്നു.

താജ്മഹൽ, ഹുമയൂണിന്റെ ശവകുടീരം, ദില്ലി ഹാട്ട്, ഖില റായ് പിത്തോറ, നിസാമുദ്ദീൻ ദർഗ എന്നിവ സന്ദർശിക്കാൻ അനുമതി തേടിയിരുന്നതായി പാകിസ്ഥാൻ ഹൈക്കമ്മീഷൻ നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം ഇതിൽ ചില സ്ഥലങ്ങൾക്ക് അനുമതി നൽകിയപ്പോൾ, നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. മൂന്ന് വർഷത്തിനിടെ ഒരു പാകിസ്ഥാൻ മന്ത്രി നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിത്. പാകിസ്ഥാൻ ഹൈക്കമ്മീഷൻ ചാർജ് ഡി അഫയേഴ്‌സ് സാദ് വറൈച്ച് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group